1984 -ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ ഉണ്ടായ ദുരന്ത൦ ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് .ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് മാരകമായ മീഥ്യ്ന്‍ ഐസോ സയനേറ്റ് എന്ന വാതകം ചോർന്നാണ് പതിനായിരങ്ങൾ ചേതനയറ്റു ഭൂമിയിൽ വീണത്.ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ലോകത്തിനു മുന്നിലെത്തിക്കാൻ ജീവൻ പണയം വച്ച് നിരവധി ഫോട്ടോഗ്രാഫർമാരാണ് ദുരന്ത ഭൂമിയിലെത്തിയത്. മികച്ച ഇന്ത്യൻ ഫോട്ടോഗ്രാഫര്മാരിലൊരാളായ രഘുറായിയാണ് ആദ്യമായി ഭോപ്പാലിലേക്കെത്തിയത്. ദുരന്തഭൂമിയിൽ മരിച്ചുവീണവരുടെ കൂട്ട ശവമടക്കിനിടയിൽ ഓമനത്വമുള്ള ഒരു കുഞ്ഞിന്‍റെ മുഖം രഘുറായിയുടെ ശ്രദ്ധയിൽപെട്ടു. ശരീരമെല്ലാം മണ്ണിൽ പൂണ്ടു മുഖം മാത്രം പുറത്തേക്കു നിൽക്കുന്നു. കുട്ടിയുടെ കണ്ണിൽ നിന്നും ജീവൻ നഷ്ടപ്പെട്ടു ഇരുട്ട് മാത്രം അവശേഷിക്കുന്നു. ഈ ചിത്രം #രഘുറായി ബ്ലാക്ക് ആൻഡ് വൈറ്റ് ലും #പാബ്ലോ ബെർത്തലോമീ എന്ന ഇന്ത്യൻ ഫോട്ടോഗ്രാഫർ കളറിലും പകർത്തി.
ഇന്ത്യൻ ഫോട്ടോഗ്രാഫറും ഫോട്ടോ ജേർനലിസ്റ്റുമായ രഘുറായിയുടെ ഈ ചിത്രം ലോകത്തിലെ ഒന്നാംകിട ഫോട്ടോ പ്രസിദ്ധീകരണമായ മാഗ്നം ഫോട്ടോസിലൂടെയും മറ്റ്‌അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലൂടെയും ലോകത്തിനു മുന്നിലെത്തി. ഫോട്ടോഗ്രാഫിയിൽ രഘുറായിയുടെ മികവിനെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന് 1972 ൽ പദ്മശ്രീ അവാർഡും 1992 ൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ എന്ന അമേരിക്കൻ പുരസ്കാരവും നൽകി.കളർ ചിത്രത്തിന് സ്വതന്ത്ര ഫോട്ടോഗ്രാഫറായ പാബ്ലോയ്ക്ക് 1985ൽ ലോകത്തിലെ മികച്ച ഫോട്ടോക്കുള്ള വേൾഡ് പ്രസ് ഫോട്ടോ പുരസ്‌കാരം ലഭിച്ചു.
Copyright © 2017 Crest Kerala. All Rights Reserved.