പുലിറ്റ്സർ ആദ്യമായി ഇന്ത്യയിലേക്ക്‌...

പത്രപ്രവർത്തനത്തിനുള്ള അമേരിക്കയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ പുലിറ്റ്സര്‍ സമ്മാനം ആദ്യമായി രണ്ടു ഇന്ത്യന്‍ ഫോട്ടോഗ്രാഫർമാർക്ക്. ഇന്ത്യയില്‍ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ഗ്രൂപ്പിന്റെ‍ ഫോട്ടോഗ്രാഫർമാരായ ഡാനിഷ് സിദിഖി, അദ്നാന്‍ അബീദി എന്നിവർക്കാണ് 2017ലെ പുലിറ്റ്സര്‍ പുരസ്ക്കാരം ലഭിച്ചത്.

മ്യാന്മാറില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ നെഞ്ചില്‍ വെടിയേറ്റതിന്റെ പാടുമായി പിതാവിന്റെ കയ്യിലിരിക്കുന്ന ഏഴു വയസ്സുകാരനായ റോഹിൻഗ്യൻ അഭയാർത്ഥിയുടെചിത്രമാണ് അദ്നാന്‍ അബീദിക്ക് പുലിറ്റ്സര്‍ പുരസ്ക്കാരം നേടികൊടുത്തത്.

ബംഗ്ലാദേശ് തീരത്തു ബോട്ടില്‍ വന്നിറങ്ങിയ റോഹിൻഗ്യൻ അഭയാർത്ഥി കുട്ടിയെ കയ്യില്‍ തൂക്കിയെടുത്തു കരയിലേക്ക് നീങ്ങുന്ന ചിത്രത്തിനാണ് ഡാനിഷ് സിദിഖിക്ക് അവാർഡ്‌ ലഭിച്ചത്. അമേരിക്കന്‍ ന്യൂസ്‌പേപ്പര്‍ എഡിറ്ററും പത്രപ്രവർത്തകനുമായിരുന്ന ജോസഫ്‌ പുലിറ്റ്സറുടെ പേരിലുള്ളതാണ് ഈ പുരസ്ക്കാരം. പത്രപ്രവർത്തന മേഖലയിലെ അദ്ദേഹത്തിന്റെ ഈ മികവിനെ അംഗീകരിച്ചുകൊണ്ട് 1917 മുതല്‍ എല്ലാ വർഷവും ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയാണ് അവാർഡ് നല്കുന്നത്.



Phone:  +91 8330061616

Email: mail@crestkerala.com


           


Copyright © 2017 Crest Kerala. All Rights Reserved.